മൂന്ന് വര്‍ഷം മുമ്പ് തട്ടിക്കൊണ്ടുപോയ 276 പെണ്‍കുട്ടികളില്‍ 82 പേരെ ബോക്കോഹറാം മോചിപ്പിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing മൂന്ന് വര്‍ഷം മുമ്പ് തട്ടിക്കൊണ്ടുപോയ 276 പെണ്‍കുട്ടികളില്‍ 82 പേരെ ബോക്കോഹറാം മോചിപ്പിച്ചു.

അബുജ: ബോക്കോഹറാം തീവ്രവാദികള്‍ തടവിലാക്കിയ 276 പെണ്‍കുട്ടികളില്‍ 82 പേരെ മോചിപ്പിച്ചു. 3 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നൈജീരിയയുടെ വടക്ക് കിഴക്കന്‍ മേഖലയില്‍ നിന്ന് 276 പെണ്‍കുട്ടികളെ ബോക്കോഹറാം തട്ടിക്കൊണ്ട് പോയത്. ഇവരില്‍ 82 പേരെയാണ് ഇപ്പോള്‍ മോചിപ്പിച്ചിരിക്കുന്നത്. ബാക്കിയുള്ള 194 പെണ്‍കുട്ടികള്‍ ഇപ്പോഴും ബോക്കോഹറാമിന്റെ പിടിയിലാണ്. പെണ്‍കുട്ടികളെ മോചിപ്പിച്ചത് സ്ഥിരീകരിച്ചുള്ള പ്രസ്താവന നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദു ബുഹാരി പുറത്തിറക്കിയിട്ടുണ്ടെന്നാണ് വിവരങ്ങള്‍.

പെണ്‍കുട്ടികളെ വിട്ടുകൊടുക്കണമെങ്കില്‍ നൈജീരിയന്‍ സൈന്യം തടവിലാക്കിയിട്ടുള്ള തീവ്രവാദികളെ മോചിപ്പിക്കണമെന്ന് ബോക്കോഹറാം ആവശ്യപ്പെട്ടിരുന്നു. പെണ്‍കുട്ടികളെ മോചിപ്പിക്കുന്നതിനായി തീവ്രവാദികളെ വിട്ടുകൊടുത്തിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. തീവ്രവാദികളില്‍ നിന്ന് മോചിപ്പിച്ച പെണ്‍കുട്ടികള്‍ നിലവില്‍ നൈജീരിയന്‍ സൈന്യത്തിന്റെ സംരക്ഷണത്തിലാണ്. കാമറോണ്‍ അതിര്‍ത്തിയിലുള്ള ഒരു മിലിട്ടറി ബേസിലാണ് ഇവര്‍ ഇപ്പോഴുള്ളതെന്നാണ് സൂചന.

0Shares