മൂന്നു വര്‍ഷം കാത്തിരുന്നു ഇഷ്ടതാരത്തെ അടുത്ത് നിന്ന് കണ്ടു: അനശ്വര

  • Post category:news
  • Reading time:1 min read
You are currently viewing മൂന്നു വര്‍ഷം കാത്തിരുന്നു ഇഷ്ടതാരത്തെ അടുത്ത് നിന്ന് കണ്ടു: അനശ്വര

ഈ വര്‍ഷം ബാലതാരം അനശ്വരയ്ക്ക് ഇരട്ടി മധുരമാണ്. തണ്ണീര്‍ മത്തന്‍ ദിനങ്ങളുടെ റെക്കോര്‍ഡ് ഹിറ്റ് മാത്രമല്ല. തന്റെ സ്വപ്‌നം പൂവണിഞ്ഞ സന്തോഷം കൂടിയുണ്ട് താരത്തിന്. മൂന്നുവര്‍ഷം കാത്തിരുന്നു ഇഷ്ടതാരത്തെ അനശ്വര അടുത്തുനിന്നു കണ്ടു, സെല്‍ഫിയെടുത്തു. അത് മറ്റാരുമല്ല. നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെ.
എനിക്ക് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. ഈ മനുഷ്യനെ ഞാന്‍ കണ്ടുമുട്ടിയിരിക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി കൊണ്ടുനടന്നിരുന്ന സ്വപ്‌നമാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നതെന്ന് അനശ്വര പറഞ്ഞു. റെഡ്എഫ്എം മ്യൂസിക് അവാര്‍ഡ് ചടങ്ങിലാണ് ദുല്‍ഖറിനെ കണ്ടത്.

തന്‍റെ ആരാധനയും സ്‌നേഹവും അനശ്വര പങ്കുവെച്ചു. ഒപ്പം നിന്ന് സെല്‍ഫിയും എടുത്തു. ഉദാഹരണം സുജാത എന്ന മഞ്ജു വാര്യര്‍ ചിത്രത്തിലാണ് ഈ നിഷ്‌കളങ്ക മുഖത്തെ മലയാളികള്‍ ആദ്യം കണ്ടത്. മഞ്ജുവിന്‍റെ മകളായി തകര്‍ത്തഭിനയിച്ചു. പയ്യന്നൂര്‍ സ്വദേശിയാണ് അനശ്വര. പിന്നീട് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ഹിറ്റ് ചിത്രത്തിന്‍റെ ഭാഗമാകാനും താരത്തിന് കഴിഞ്ഞു. ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ് താരത്തിന്.

ബിജു മേനോന്‍-ജിബു ജേക്കബ് ചിത്രം ആദ്യരാത്രിയില്‍ അഭിനയിക്കുകയാണ് താരമിപ്പോള്‍. തമിഴിലേക്കും അനശ്വര കാലെടുത്തുവെച്ചു. തൃഷയ്ക്കും എആര്‍ മുരുഗദോസിനുമൊപ്പമാണ് ആദ്യ തമിഴ് തുടക്കം.

0Shares