മൂന്നുമാസം മുമ്പ് വിവാഹിതരായ യുവദമ്പതികള്‍ കിടപ്പുമുറിയില്‍ വെട്ടേറ്റു മരിച്ച നിലയില്‍; കൊലയ്ക്ക് പിന്നില്‍ മോഷ്ടാക്കളെ സംശയിക്കുന്നതായി പോലീസ്

  • Post category:news
  • Reading time:1 min read
You are currently viewing മൂന്നുമാസം മുമ്പ് വിവാഹിതരായ യുവദമ്പതികള്‍ കിടപ്പുമുറിയില്‍ വെട്ടേറ്റു മരിച്ച നിലയില്‍; കൊലയ്ക്ക് പിന്നില്‍ മോഷ്ടാക്കളെ സംശയിക്കുന്നതായി പോലീസ്

കല്‍പ്പറ്റ: യുവദമ്പതികളെ കിടപ്പുമുറിയില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളമുണ്ട കണ്ടത്തുവയലില്‍ പന്ത്രണ്ടാം മൈല്‍ വാഴയില്‍ മൊയ്തുവിന്റെയും ആയിഷയുടെയും മകന്‍ ഉമ്മര്‍ (27), ഭാര്യ ചെറ്റപ്പാലം മമ്മൂട്ടിയുടെ മകള്‍ ഫാത്തിമ (19) എന്നിവരെയാണ് മരിച്ച നിലയില്‍ വെള്ളിയാഴ്ച രാവിലെ കണ്ടെത്തിയത്. വീടിന്റെ പിന്‍വാതില്‍ പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കളാണ് കൊലയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.മൂന്ന് മാസം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം. എല്ലാ മുറികളിലും രക്തം തളം കെട്ടിയിട്ടുണ്ട്. ഉമ്മറിന്റെ മാതാവ് ആയിഷ തൊട്ടടുത്ത് മറ്റൊരു മകന്റെ കൂടെയാണ് താമസം. രാവിലെ എട്ടോടെ ആയിഷ വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്ന് കിടക്കുകയായിരുന്നു. അകത്ത് കയറിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. നാട്ടുകാരും പൊലീസും സ്ഥലത്തെത്തി.

0Shares