മൂന്നുദിവസം നിരീക്ഷണം നടത്തി; കൊലപാതകശ്രമം ഉള്‍പ്പടെ നിരവധി കേസിലെ പിടികിട്ടാപ്പുള്ളിയെ വളപട്ടണം പോലീസ് പിടികൂടിയത് നാടകീയമായി

  • Post category:news
  • Reading time:1 min read
You are currently viewing മൂന്നുദിവസം നിരീക്ഷണം നടത്തി; കൊലപാതകശ്രമം ഉള്‍പ്പടെ നിരവധി കേസിലെ പിടികിട്ടാപ്പുള്ളിയെ വളപട്ടണം പോലീസ് പിടികൂടിയത് നാടകീയമായി

കണ്ണൂര്‍: കൊലപാതകശ്രമം അടക്കം നിരവധി കേസിലെ പിടികിട്ടാപ്പുള്ളി പോലീസ് പിടിയില്‍. പാപ്പിനിശ്ശേരി മൂത്തേത്ത് ഹൗസില്‍ ലിയാഖത്ത് അലിയുടെ മകന്‍ മന്‍സൂര്‍(25) ആണ് പിടിയിലായത്. ഇയാള്‍ പത്തോളം മോഷണക്കേസുകളില്‍ പ്രതിയും വളപട്ടണം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമക്കേസുകളില്‍ പിടികിട്ടാപ്പുള്ളിയുമാണ്. ചൊവ്വാഴ്ച രാവിലെ വളപട്ടണം എസ്.ഐ എം കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം നാടകീയമായാണ് യുവാവിനെ അറസ്റ്റുചെയ്തത്. ഇന്ന് കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും, നിരവധി കഞ്ചാവ് കേസുകളിലും പ്രതിയായ മന്‍സൂര്‍ മുമ്പ് എക്‌സൈസ് സംഘത്തെ ആക്രമിച്ച കേസിലും പ്രതിയാണെന്ന് പോലിസ് പറഞ്ഞു. കുറെ ദിവസങ്ങളായി മന്‍സൂര്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. മുമ്പ് എക്‌സൈസിനെയും പോലീസിനെയും ആക്രമിച്ച് മന്‍സൂര്‍ രക്ഷപെട്ടിട്ടുണ്ട്. എസ്.കെ ലതീഷ്, കെ.ഡി ഫാന്‍സിസ്, എന്‍ മനേഷ്, ഷിജിത്ത്, രാജേഷ്, ഗിരീഷ് എന്നിവരാണ് പോലിസ് സംഘത്തിലുണ്ടായിരുന്നത്.

0Shares