
മൂന്നാര്‍: പെരിഞ്ചാകുട്ടിയില്‍ നിന്ന് കുടിയിറക്കപ്പെട്ട ആദിവാസികള്‍ക്ക് ഒരേക്കര്‍ വീതം ഭൂമി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാറില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. വന്‍കിട കൈയേറ്റക്കാരോട് വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു.

രണ്ടു വര്‍ഷത്തിനുള്ളില്‍ പട്ടയ വിതരണം പൂര്‍ത്തിയാക്കുമെന്ന വാക്ക് സര്‍ക്കാര്‍ പാലിച്ചു. അടുത്തു നടക്കുന്ന പട്ടയമേളയില്‍ വിതരണം ചെയ്യാന്‍ ആയിരക്കണക്കിന് പട്ടയങ്ങള്‍ തയ്യാറാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോള്‍ അതിനെ വിവാദമാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. അതെല്ലാം അങ്ങേയറ്റം ദുരുദ്ദേശപരമാണ്. നീലക്കുറിഞ്ഞിയുമായി ബന്ധപ്പെട്ടുവന്ന വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
