തിരുവനന്തപുരം: മൂന്നാര്‍ വിഷയത്തില്‍ തര്‍ക്കം അവസാനിപ്പിക്കാന്‍ ഇടത് മുന്നണി യോഗത്തില്‍ ധാരണയായി. സിപിഎമ്മും സിപിഐയും പരസ്പരം ഏറ്റുമുട്ടാതെ മൂന്നാര്‍ വിഷയം കൈകാര്യം ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. മൂന്നാര്‍ പ്രശ്‌നം പരിഹരിക്കാന്‍ സര്‍വ കക്ഷിയോഗം വിളിച്ച് ചേര്‍ക്കാന്‍ ധാരണയായി. കൈയേറ്റം ഒഴിപ്പിക്കല്‍ താല്‍ക്കാലികമായി നിര്‍ത്തി വെക്കും. അതേ സമയം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ നിലപാടില്‍ തന്നെ ഉറച്ചു നിന്നു.

മൂന്നാറില്‍ കുരിശ് നീക്കം ചെയ്തതില്‍ ജാഗ്രതക്കുറവുണ്ടായെന്ന് മുഖ്യ മന്ത്രി പറഞ്ഞു. സര്‍ക്കാറിനെ അറിയിക്കാതെ കുരിശ് പൊളിച്ച് മാറ്റിയത് ശരിയായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് അവിടെ ഒഴിപ്പിക്കല്‍ നടത്തിയതെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. മൂന്നാര്‍ പ്രശ്‌നം വഷളാക്കരുതെന്ന് വി.എസ്.അച്ചുതാനനന്ദന്‍ ഒര്‍മിപ്പിച്ചു. വൈകിട്ട് മൂന്ന് മണിയേടെ എ.കെ.ജി. സെന്ററിലാണ് ഇടത് മുന്നണി യോഗം ചേര്‍ന്നത്.