മൂന്നാര്‍: സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി എം.എം മണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. ഇതോടെ 20 ദിവസം നീണ്ടുനിന്ന സമരമാണ് അവസാനിച്ചത്. മൂന്നാര്‍ ടൗണില്‍ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ തുടങ്ങിയ സമരം പിന്നീട് സത്യഗ്രഹ സമരമായി മാറുകയായിരുന്നു.

പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ മന്ത്രി മണി അപമാനിച്ചുവെന്ന് ആരോപിച്ചാണ് സമരം തുടങ്ങിയത്. മന്ത്രി മണി മൂന്നാറില്‍ വന്ന് മാപ്പ് പറയുകയും, മന്ത്രിസ്ഥാനം രാജിവയ്ക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ടാണ് പൊമ്പിളൈ ഒരുമൈക്കാര്‍ സമരം നടത്തിയത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരം അവസാനിപ്പിച്ചുവെങ്കിലും ജൂണ്‍ 9 മുതല്‍ ഭൂസമരം തുടങ്ങുമെന്ന് പൊമ്പിളൈ ഒരുമൈ വ്യക്തമാക്കി.