മൂന്നാര്‍: മൂന്നാറിലെ മാങ്കുളം, ചിന്നക്കാല്‍, പള്ളിവാസല്‍ അണ്‍റിസര്‍വ് മേഖലകളിലെ 56023 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയിലെ വ്യാപക കൈയ്യേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യമുയരുന്നു. മാങ്കുളം പ്രദേശത്ത് മാത്രമായി 22,257 ഏക്കറോളമാണ് സര്‍ക്കാര്‍ ഭൂമിയുള്ളത്. അതില്‍ എത്ര ഭൂമിയാണ് കൈയ്യേറ്റം ചെയ്യപ്പെട്ടിട്ടുള്ളതെന്നും സര്‍ക്കാരിന്റെ കൈയ്യില്‍ എത്ര ഏക്കര്‍ ഭൂമിയുണ്ടെന്നുമുള്ള വ്യക്തമായ കണക്കുകളില്ല.

മാങ്കുളത്ത് കുടിയേറ്റക്കാര്‍ക്ക് നല്‍കാന്‍ 5000 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ കയ്യേറ്റം ഒഴിപ്പിക്കാതെ കുടിയേറ്റക്കാര്‍ക്ക് അര്‍ഹതപ്പെട്ട ഭൂമിയും പട്ടയവും നല്‍കാനാകില്ല. ഈ ഭൂമികള്‍ കൂടി സംരക്ഷിച്ചാല്‍ മാത്രമേ മൂന്നാറിന്റെ പാരിസ്ഥിതിക സവിശേഷതകള്‍ നിലനിര്‍ത്താന്‍ കഴിയൂ എന്നതാണ് വിദഗ്ദരുടെ നിര്‍ദ്ദേശം.