മൂന്നാറില്‍ കുരിശ് സ്ഥാപിച്ച സ്പിരിറ്റ് ഇന്‍ ജീസസ് മേധാവി ടോ സ്‌കറിയക്കെതിരെ കേസ്.

  • Post category:news
  • Reading time:1 min read
You are currently viewing മൂന്നാറില്‍ കുരിശ് സ്ഥാപിച്ച സ്പിരിറ്റ് ഇന്‍ ജീസസ് മേധാവി ടോ സ്‌കറിയക്കെതിരെ കേസ്.

ഇടുക്കി: മൂന്നാറിലെ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി കുരിശു സ്ഥാപിച്ച സ്പിരിറ്റ് ഇന്‍ ജീസസ് മേധാവി ടോം സ്‌കറിയക്കെതിരെ കേസെടുത്തു. ശാന്തന്‍പാറപോലീസാണ് കേസെടുത്തിരിക്കുന്നത്. സര്‍ക്കാര്‍ ഭൂമിയില്‍ അതിക്രമിച്ച് കയറിയതിനും സ്ഥലം കയ്യേറ്റം ചെയ്യ്തതിനുമാണ് കേസ്.

കയ്യേറ്റമൊഴിപ്പിക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവത്തില്‍ മണ്ണുത്തി സ്വദേശി പൊറിഞ്ചുവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഇരുവരും ഒളിവില്‍ പോയതായി പോലീസ് അറിയിച്ചു.

0Shares