മൂന്നാറിലെ മോഡല്‍ റസിഡന്‍ഷ്യല്‍സ്കൂളില്‍ നിന്നും പതിനൊന്ന് വിദ്യാര്‍ത്ഥികളെ കാണാതായി; പോലീസിന്‍റെയും വനംവകുപ്പിന്‍റെയും നേതൃത്വത്തില്‍ അന്വേഷണം തുടരുന്നു

  • Post category:news
  • Reading time:1 min read
You are currently viewing മൂന്നാറിലെ മോഡല്‍ റസിഡന്‍ഷ്യല്‍സ്കൂളില്‍ നിന്നും പതിനൊന്ന് വിദ്യാര്‍ത്ഥികളെ കാണാതായി; പോലീസിന്‍റെയും വനംവകുപ്പിന്‍റെയും നേതൃത്വത്തില്‍ അന്വേഷണം തുടരുന്നു

മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ നിന്നും പതിനൊന്ന് വിദ്യാര്‍ത്ഥികളെ കാണാതായി. മഴ ശക്തമായതിനാല്‍ കുട്ടികള്‍ വീടുകളിലേക്ക് പോയിരിക്കാമെന്നാണ് അധികൃതര്‍ കരുതുന്നത്. ആദിവാസി മേഖലകളില്‍ നിന്നുള്ള 23 കുട്ടികളെയാണ് കാണാതായത്.


ഇതില്‍12 കുട്ടികളെ ഇടമലക്കുടിയിലെ പെട്ടിമുടിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. ബാക്കിയുള്ള 11 കുട്ടികള്‍ക്കായി പോലീസിന്‍റെയും വനംവകുപ്പിന്‍റെയും നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സ്കൂളില്‍ നിന്നും വിദ്യാര്‍ത്ഥികളെ കാണാതായ വിവരം വൈകിയാണ് അറിഞ്ഞതെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്.

0Shares