മൂന്നാര്‍ വിഷയം: സബ് കളക്ടറെ പിന്തുണച്ച് വി.എസ്; അനധികൃത കൈയ്യേറ്റം പൊളിക്കാന്‍ നിര്‍ദേശം.

  • Post category:news
  • Reading time:1 min read
You are currently viewing മൂന്നാര്‍ വിഷയം: സബ് കളക്ടറെ പിന്തുണച്ച് വി.എസ്; അനധികൃത കൈയ്യേറ്റം പൊളിക്കാന്‍ നിര്‍ദേശം.

തിരുവനന്തപുരം,ഇടുക്കി: മൂന്നാര്‍ കൈയ്യേറ്റ വിഷയത്തില്‍ സബ് കളക്ടറുടെ നിലപാട് തൃപ്തികരമെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. മൂന്നാറിലെ മുഴുവന്‍ കൈയ്യേറ്റവും പൊളിച്ചു നീക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടിരിക്കുകയാണ്. മുമ്പ് വി.എസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മൂന്നാറിലെ കയ്യേറ്റങ്ങള്‍ പൊളിച്ച് നീക്കാന്‍ നടപടികള്‍ ആരംഭിച്ചിരുന്നെങ്കിലും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പദ്ധതി പകുതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഭരണകക്ഷിയില്‍പ്പെട്ട നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മൂന്നാറില്‍ ഭൂമി കയ്യേറ്റം നടത്തിയെന്ന് ദേവികുളം സബ് കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

മൂന്നാറില്‍ പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന വിധം സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റം ചെയ്ത് ദുരുപയോഗം ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നാറിലെ കൈയ്യേറ്റത്തിനെതിരെ സബ്കളക്ടര്‍ കൈകൊണ്ട നിലപാട് ഭരണകക്ഷിക്കാര്‍ അടക്കം പല വമ്പന്‍മാരെയും കുറ്റക്കാരാക്കുന്നതാണ്. സബ് കളക്ടറുടെ ഈ നടപടിയില്‍ പ്രകോപിതരായി ജനദ്രോഹ നടപടി കുറ്റം ചുമത്തി ജനങ്ങളെ സബ് കളക്ടര്‍ക്കെതിരെ തിരിക്കുകയാണ് ചില വമ്പന്‍മാര്‍ ശ്രമിച്ചത്. സബ് കളക്ടറെ മാറ്റണമെന്ന സി.പി.എം നേതൃത്വത്തിന്റെ ആവശ്യം വി.എസ്. പാടെ തള്ളി. റവന്യൂമന്ത്രിയും വി.എസും അടക്കം ദേവി കുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ പിന്തുണച്ചപ്പോള്‍ സബ് കളക്ടറെ മാറ്റണമെന്ന തത്പര കക്ഷികളുടെ ആവശ്യം തകരുകയാണുണ്ടായത്.

0Shares