മൂന്നാര്‍ പ്രശ്‌നത്തില്‍ വിഎസിനെതിരെ എം.എം. മണി ആഞ്ഞടിക്കുന്നു.

  • Post category:news
  • Reading time:1 min read
You are currently viewing മൂന്നാര്‍ പ്രശ്‌നത്തില്‍ വിഎസിനെതിരെ എം.എം. മണി ആഞ്ഞടിക്കുന്നു.

ഇടുക്കി: മൂന്നാറിലെ ഭൂമി കയ്യേറ്റത്തില്‍ വി.എസ്. അച്യുതാനന്ദന്റെ പ്രസ്താവനക്കെതിരെ രൂക്ഷ പ്രതികരണവുമായി വൈദ്യുത മന്ത്രി എം.എം. മണി. ഭൂമാഫിയയുടെ ആളാരാണെന്ന് എല്ലാവര്‍ക്കുമറിയാമെന്ന് മണി പറഞ്ഞു. എസ്. രാജേന്ദ്രന്‍ എംഎല്‍എയുടെ കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിക്കുള്ള മാന്യത പോലും വിഎസിനില്ലെന്നും പ്രതികരിക്കരുതെന്ന് പാര്‍ട്ടി പറഞ്ഞതിനാല്‍ താന്‍ ഇപ്പോള്‍ കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ടാറ്റക്കെതിരെ സമരം നടത്തിയ വി.എസ്. ഇപ്പോള്‍ മിണ്ടാതിരിക്കുകയാണ്. തങ്ങളെകൊണ്ട് ടാറ്റക്കെതിരെ സമരം ചെയ്യിപ്പിച്ചിട്ട് പിന്നീട് അതില്‍ നിന്ന് പിന്‍മാറിയ ആളാണ് വി.എസ്. വി.എസ്. പറയുന്നതിന് മറുപടി നല്‍കേണ്ടതില്ല. പ്രായമായതിനാല്‍ വിഎസിന് ഇടക്ക് ഓര്‍മപിശക് വരുന്നുണ്ട്. പ്രതികരിക്കരുതെന്ന് പാര്‍ട്ടി നിര്‍ദ്ദേശമുണ്ടെങ്കിലും ചില കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയുന്നില്ലെന്ന് മണി പറഞ്ഞു. മൂന്നാറിലെ കൈയ്യേറ്റക്കാരനെന്ന് പറയുന്ന രാജേന്ദ്രന്‍ എംഎല്‍എ അവിടെ ജനിച്ചുവളര്‍ന്ന്, വര്‍ഷങ്ങളായി അവിടെ താമസിക്കുന്നയാളാണെന്നും അദ്ദേഹത്തിനെതിരെയുള്ള വിഎസിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും മണി കൂട്ടിച്ചേര്‍ത്തു.

 

0Shares