മൂന്നാര്‍ (ഇടുക്കി) : വെദ്യുതി മന്ത്രി എം.എം മണിയുടെ രാജി ആവശ്യപ്പെട്ട് പൊമ്ബിളൈ ഒരുമൈ നടത്തുന്ന സമര പന്തലിൽ സംഘർഷം. ആം ആദ്മി പാർട്ടിയെ ചെല്ലിയായിരുന്നു വാക്കേറ്റവും സംഘർഷവും ഉണ്ടായത്. സമര പന്തലിൽ എത്തിയ പുറത്തുനിന്നുള്ളവരാണ് സംഘർഷത്തിന് പിന്നിലെന്നും ഇവർ സി.പി.എം പ്രവർത്തകരാണെന്നും പൊമ്ബിളൈ ഒരുമൈ നേതാവ് ഗോമതി പറഞ്ഞു.

സമരത്തിന് െഎക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരാഹാരം നടത്തിയിരുന്ന ആം ആദ്മി പാര്‍ട്ടി നേതാവ് സി.ആര്‍ നീലകണ്ഠനെ ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് സംഭവം.