മൂന്നാം തവണയും പണിപാളി; ട്രമ്പിനെ കാണാന്‍ വൈറ്റ് ഹൗസിന്റെ മതില്‍ ചാടിയ യുവതി അറസ്റ്റില്‍.

  • Post category:news
  • Reading time:1 min read
You are currently viewing മൂന്നാം തവണയും പണിപാളി; ട്രമ്പിനെ കാണാന്‍ വൈറ്റ് ഹൗസിന്റെ മതില്‍ ചാടിയ യുവതി അറസ്റ്റില്‍.

വാഷിങ്ടണ്‍: വൈറ്റ് ഹൗസിന്റെ മതിലു ചാടി അകത്ത് കടക്കാന്‍ ശ്രമിച്ച യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായി തനിക്ക് സംസാരിക്കണമെന്നാവശ്യപ്പെട്ടാണ് യുവതി മതിലു ചാടാന്‍ ശ്രമിച്ചത്. മാര്‍കി ആന്‍ഡേഴ്സണ്‍ എന്ന 38കാരിയാണ് വൈറ്റ് ഹൗസിന്റെ മതില്‍ ചാടികടക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായത്.

ഇതേ കാര്യത്തിനു ഇതിനു മുമ്പും രണ്ടു തവണ ഇവര്‍ അറസ്റ്റിലായിട്ടുണ്ട്. ആദ്യ രണ്ടു തവണ ഇവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെറുതെ വിടുകയായിരുന്നു. എന്നാല്‍ ഇത്തവണ ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വൈറ്റ് ഹൗസിലേക്ക് അതിക്രമിച്ചു കയറിയതിനും, കോടതി അലക്ഷ്യത്തിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

0Shares