മൂന്നാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ്സ് വരെ പെൺകുട്ടിയെ പീഡിപ്പിച്ചു; രണ്ടാനച്ഛൻ അറസ്റ്റിൽ

  • Post category:news
  • Reading time:1 min read
You are currently viewing മൂന്നാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ്സ് വരെ പെൺകുട്ടിയെ പീഡിപ്പിച്ചു; രണ്ടാനച്ഛൻ അറസ്റ്റിൽ

മൂന്നാം ക്ലാസ്സ് മുതൽ ഒൻപതാം ക്ലാസ് വരെ തന്നെ രണ്ടാനച്ഛന്‍ നിരന്തരം പീഡിപ്പിച്ചുവന്നതായി പെണ്‍കുട്ടി. വിദ്യാര്‍ത്ഥിനി ക്ലാസില്‍ തലകറങ്ങി വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.തുടർന്ന് സ്‌കൂള്‍ അധികൃതര്‍ കാര്യമന്വേഷിച്ചപ്പോള്‍ ആണ് ഞെട്ടിക്കുന്ന പീഡന വിവരം പുറത്തു വന്നത്.


ഇതേ തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. രണ്ടാനച്ഛനെ പോലീസ് പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. മേല്‍പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സംഭവത്തില്‍ ഇടുക്കി സ്വദേശിയായ അഷ്‌റഫി (45) നെയാണ് മേല്‍പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയുടെ മാതാവിനെ വര്‍ഷങ്ങള്‍ക്ക് മുൻപാണ് അഷ്‌റഫ് വിവാഹം കഴിച്ചത്. ഇതിന് ശേഷം മേല്‍പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് താമസം. കൂലിപ്പണിക്കാരനാണ് അഷ്‌റഫ്.

0Shares