മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് പരാജയം.

  • Post category:news
  • Reading time:1 min read
You are currently viewing മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് പരാജയം.

കൊല്‍ക്കത്ത : ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ അഞ്ചു റണ്‍സിനു പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 8 വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സ് നേടയതിനു പിന്നാലെ ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സ് മാത്രം നേടാനായള്ളൂ. ആറാം വിക്കറ്റില്‍ കേദാര്‍ യാദവും ഹാര്‍ദിക് പാണ്ഡ്യയും 104 റണ്‍സിന്റെ കൂട്ടുകെട്ട് ഇംഗ്ലണ്ടിന് വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ഇന്ത്യയ്ക്ക് വിജയം നേടാനായില്ല.

അവസാന ഓവര്‍ വരെ നിന്നു പൊരുതി 90 റണ്‍സ് നേടിയ കേദാര്‍ യാദവിന്റെ പ്രകടനവും പാഴായി. അര്‍ധസെഞ്ചുറിയുമായി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (55), ഹാര്‍ദിക് പാണ്ഡ്യ (56) എന്നിവര്‍ തിളങ്ങിയെങ്കിലും മൂന്നാം ഏകദിനത്തില്‍ വിജയം നേടാനായില്ല. ആദ്യ രണ്ടു ഏകദിനങ്ങള്‍ ജയിച്ച ഇന്ത്യ 2-1 ന് പരമ്പര സ്വന്തമാക്കി.

0Shares