മു​ഖ്യ​മ​ന്ത്രിക്കെതിരെ വാട്സ് ആപ്പ് ഗ്രൂ​പ്പി​ല്‍ പോസ്റ്റ് ചെയ്തു; തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ അറസ്റ്റിലായി

  • Post category:news
  • Reading time:1 min read
You are currently viewing മു​ഖ്യ​മ​ന്ത്രിക്കെതിരെ വാട്സ് ആപ്പ് ഗ്രൂ​പ്പി​ല്‍ പോസ്റ്റ് ചെയ്തു; തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ അറസ്റ്റിലായി

തിരുവനന്തപുരം: മു​ഖ്യ​മ​ന്ത്രിക്കെതിരെ വാട്സ് ആപ്പ് ഗ്രൂ​പ്പി​ല്‍ പോ​സ്റ്റി​ട്ട കെ.എസ്‌.ആ​ര്‍.​ടി.​സി തിരുവനന്തപുരം, കാ​ട്ടാ​ക്ക​ട ഡി​പ്പോ​യി​ലെ എം ​പാ​ന​ല്‍ ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍. ക​ട്ട​യ്ക്കോ​ട് സ്വ​ദേ​ശി അ​ജി(38)​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. . ഐ​ടി ആ​ക്‌ട് പ്ര​കാ​ര​മാ​ണ് അറസ്റ്റിലായ ഡ്രൈവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. എ​ല്‍​.ഡി​.എ​ഫ് വ​രും എ​ല്ലാം ശ​രി​യാ​കു​മെ​ന്ന ത​ല​ക്കെ​ട്ടി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​ത്രം സ​ഭ്യേ​ത​ര​മാ​യ കൂ​ട്ടി​ച്ചേ​ര്‍​ക്ക​ലു​ക​ളോ​ടെ പോ​സ്റ്റ് ചെ​യ്തു​വെ​ന്നാ​ണു പ​രാ​തി. ഡിപ്പോ​യി​ലെ സി.​ഐ​.ടി​.യു സം​ഘ​ട​ന ന​ല്‍​കി​യ പരാതി​യി​ലാ​ണ് അ​റ​സ്റ്റ്.

 

0Shares