മുൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അന്തരിച്ചു; വിടപറഞ്ഞത് ഒന്നാം മോദി സർക്കാരിലെ ജനകീയ മുഖം

  • Post category:news
  • Reading time:1 min read
You are currently viewing മുൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അന്തരിച്ചു; വിടപറഞ്ഞത് ഒന്നാം മോദി സർക്കാരിലെ ജനകീയ മുഖം

ഇന്ത്യയുടെ മുൻ വി​ദേശകാര്യ മന്ത്രി സുഷമ സ്വരാജ് (67) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആ​രോ​ഗ്യനില അതീവ ​ഗുരുതരമായതിനെ തുടർന്ന് ഇവരെ ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മരണ വിവരം അറിഞ്ഞതിനെ തുടർന്ന് മുതിര്‍ന്ന ബി.ജെ.പി നേതാക്കളെല്ലാം ആശുപത്രിയിലെത്തിയിട്ടുണ്ട്.

ഇന്ന് വൈകീട്ട് വരെ സോഷ്യമീഡിയയില്‍ സജീവമായിരുന്ന സുഷമാ സ്വരാജ്, കാശ്മീര്‍ വിഷയത്തിലെ കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ അഭിനന്ദിച്ച് കൊണ്ട് രാത്രിയില്‍ ട്വീറ്റ് ചെയ്തിരുന്നു. ആദ്യ മോദി സര്‍ക്കാരിലെ മികച്ച മന്ത്രിയായി പേരെടുത്ത സുഷമാ സ്വരാജ് ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.

15-മത് ലോകസഭയിൽ പ്രതിപക്ഷനേതാവുമായിരുന്ന സുഷമാ സ്വരാജ് ഒരു മികച്ച പ്രസംഗക കൂടിയാണ് . ഇവർ പത്ത് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ട്. ഡെൽഹിയുടെ ആദ്യ വനിതാമുഖ്യമന്ത്രി എന്ന ബഹുമതിയും സുഷമാ സ്വരാജിനുള്ളതാണ് (12 ഒക്ടോബർ 1998 മുതൽ 3 ഡിസംബർ 1998)ഹരിയാന നിയമസഭ കണ്ട ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന സ്ഥാനവും സുഷമാ സ്വരാജിനുള്ളതാണ്ഹരിയാന നിയമസഭയിൽ, ദേവിലാലിന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ തൊഴിൽ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ കേവലം 25 വയസ്സായിരുന്നു പ്രായം.

വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്നുമാണ് സുഷമ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർന്നത്. 1975 ലെ അടിയന്തരാവസ്ഥക്കെതിരേ ശക്തമായ പ്രചാരണം നടത്തി. വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ അവരുടെ നേതൃത്വപാടവം, ഹരിയാനയില്‍ ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ് എന്ന സ്ഥാനത്തേക്ക് സുഷമയെ ഉയർത്തി. പാകിസ്താനിൽ നിന്നുള്ള ബാലന് ഇന്ത്യയിൽ ചികിത്സ ലഭ്യമാക്കിയത് വിവിധ മേഖലകളിൽ നിന്നുള്ള പ്രശംസ പിടിച്ചു പറ്റി.

0Shares