മുസ്‍ലിമുകള്‍ പാല് തരാത്ത പശുക്കള്‍; അവഹേളിക്കുന്ന പ്രസ്താവനയുമായി ബി.ജെ.പി എം.എല്‍.എ

  • Post category:news
  • Reading time:1 min read
You are currently viewing മുസ്‍ലിമുകള്‍ പാല് തരാത്ത പശുക്കള്‍; അവഹേളിക്കുന്ന പ്രസ്താവനയുമായി ബി.ജെ.പി എം.എല്‍.എ

ദിസ്പുര്‍: രാജ്യത്തെ മുസ്‍ലിമുകളെ അവഹേളിക്കുന്ന പ്രസ്താവനയുമായി ബി.ജെ.പി അസം എം.എല്‍.എ. പാല് തരാത്ത പശുക്കളാണ് മുസ്‍ലിമുകളെന്ന് ബി.ജെ.പി അസമിലെ ദിബ്റുഗര്‍ഹ് മണ്ഡലത്തിലെ എം.എല്‍.എയായ പ്രശാന്ത ഫുക്കാന്‍ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിലെ മുസ്‍ലിമുകള്‍ വോട്ട് ചെയ്യുന്നത് സംബന്ധിച്ച് നടത്തിയ പ്രസ്താവനക്കിടെയാണ് അവഹേളിക്കുന്ന പരമാര്‍ശമുണ്ടായത്. പാല് തരാത്ത പശുക്കള്‍ക്ക് എന്തിന് കാലിത്തീറ്റ നല്‍കുന്നതെന്നും പ്രശാന്ത ചോദിച്ചു.

അസം നിയമസഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ ദേബബത്ര സെെക്കിയ പ്രശാന്തയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍, പരാമര്‍ശം വിവാദമായതിന് പിന്നാലെ വിശീകരണവുമായി പ്രശാന്ത രംഗത്ത് വന്നു. മുസ്‍ലിമുകളോട് വോട്ട് ചോദിക്കുന്നതില്‍ പ്രത്യേകിച്ച് ഗുണം ഒന്നുമില്ലെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് പ്രശാന്ത പറഞ്ഞു. 90 ശതമാനം മുസ്‍ലിമുകളും തങ്ങള്‍ക്ക് വോട്ട് ചെയ്യില്ല.

അപ്പോള്‍ അസമിലെ ഒരു പഴഞ്ചൊല്ല് പറഞ്ഞു. പാല് തരാത്ത പശുവിനെ എന്തിന് തീറ്റ കൊടുക്കുന്നുവെന്ന്. അല്ലാതെ മുസ്‍ലിമുകളെ ഒരിക്കലും പശുവെന്ന് വിളിച്ചിട്ടില്ല. അവരോട് വോട്ട് ചോദിക്കുന്നതില്‍ കാര്യമില്ലെന്നാണ് പറഞ്ഞതെന്നും പ്രശാന്ത ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

0Shares