
മലപ്പുറം: മലപ്പുറം തിരൂരില്‍ രണ്ട് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. പറവണ്ണ സ്വദേശികളായ ചൊക്കന്റ പുരക്കല്‍ കുഞ്ഞിമോന്‍, മുഹമ്മദ് റാഫി എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇരുവരേയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരൂര്‍ പറവണ്ണയില്‍ മുസ്‌ലിം ലീഗ് – എസ്.ഡി.പി.ഐ സംഘര്‍ഷത്തിനിടെയാണ് ഇവർക്ക് കുത്തേറ്റത്. പോലീസ് അന്വേഷണം നടത്തി വരുന്നു.
