മുസ്‌ലിം ലീഗിനെതിരായ ‘വൈറസ്’ പരാമര്‍ശം: യോഗി ആദിത്യനാഥിന്‍റെ ട്വീറ്റുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചു; നടപടി ലീഗിന്‍റെ പരാതിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing മുസ്‌ലിം ലീഗിനെതിരായ ‘വൈറസ്’ പരാമര്‍ശം: യോഗി ആദിത്യനാഥിന്‍റെ ട്വീറ്റുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചു; നടപടി ലീഗിന്‍റെ പരാതിയില്‍

ലക്‌നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വിവാദ ട്വീറ്റുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചു. മുസ്‌ലിം ലീഗിനെ ‘വൈറസ്’ എന്നാരോപിക്കുന്ന യോഗിയുടെ രണ്ടു ട്വീറ്റുകളാണ് ട്വിറ്റര്‍ മരവിപ്പിച്ചത്. യോഗിയുടെ ട്വീറ്റിനെതിരെ മുസ്‌ലിം ലീഗ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് ട്വിറ്റര്‍ യോഗി ആദിത്യനാഥിനെതിരെ നടപടിയെടുത്തത്.

വൈറസ് പരാമര്‍ശത്തിനു പുറമേ ഇന്ത്യാ വിഭജനത്തില്‍ മുസ്‌ലിം ലീഗിന് പങ്കുണ്ടെന്ന് ആരോപിക്കുന്ന ട്വീറ്റും ട്വിറ്റര്‍ നീക്കിയിട്ടുണ്ട്. ബി.ജെ.പി അനുഭാവികളായ 31 ട്വിറ്റര്‍ ഹാന്‍ഡിലുകളിലെ 34 ട്വീറ്റുകള്‍ മരവിപ്പിച്ചിട്ടുണ്ട്. ലീഗ് പതാക കാട്ടി പാക് പതാകയെന്ന് ആരോപിക്കുന്ന ട്വീറ്റുകളാണ് മരവിപ്പിച്ചത്.

യോഗി ആദിത്യനാഥിന്‍റെതിനു പുറമേ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്, ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യ, എന്‍.ഡി.എ എം.എല്‍ എം.എസ് സിര്‍സ എന്നിവരുടെ ട്വീറ്റുകളും ട്വിറ്റര്‍ മരവിപ്പിച്ചിട്ടുണ്ട്.
മുസ്‌ലിം ലീഗ് വൈറസാണെന്നും കോണ്‍ഗ്രസിനെ ഈ വൈറസ് ബാധിച്ചിട്ടുണ്ടെന്നുമായിരുന്നു യോഗി ആദിത്യനാഥിന്‍റെ ട്വീറ്റ്. ഈ വൈറസിനാല്‍ രാജ്യം ഒരിക്കല്‍ വിഭജിക്കപ്പെട്ടെന്നും യോഗി ട്വീറ്റ് ചെയ്തിരുന്നു.

0Shares