മുസ്ലീങ്ങളുടെ വീടുകളിലെ പശുക്കള്‍ ലൗ ജിഹാദിന്‍റെ ഭാഗം; ചത്ത പശുക്കളെ ദഹിപ്പിക്കണം;വിവാദ പരാമര്‍ശവുമായി ബി.ജെ.പി നേതാവ്

  • Post category:news
  • Reading time:1 min read
You are currently viewing മുസ്ലീങ്ങളുടെ വീടുകളിലെ പശുക്കള്‍ ലൗ ജിഹാദിന്‍റെ ഭാഗം; ചത്ത പശുക്കളെ ദഹിപ്പിക്കണം;വിവാദ പരാമര്‍ശവുമായി ബി.ജെ.പി നേതാവ്

രാജ്യത്തെ മുസ്ലീങ്ങളുടെ വീടുകളിലെ പശുക്കളെ ലൗ ജിഹാദായി കണക്കാക്കി പിടിച്ചെടുക്കണമെന്നും ചത്ത പഴുക്കളെ ഹിന്ദു ആചാരപ്രകാരം ദഹിപ്പിക്കണമെന്നുമുള്ള വിവാദ പരാമര്‍ശവുമായി ബി.ജെ.പി നേതാവ് രംഗത്ത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബി.ജെ.പി നേതാവ് രഞ്ജിത് ശ്രിവാസ്തവയാണ് മുസ്ലീം വിഭാഗത്തിലുള്ളവരുടെ വീടുകളിലെ പശുക്കളെ തിരിച്ചുപിടിക്കണമെന്ന വാദവുമായി രംഗത്തെത്തിയത്.

ഹിന്ദുപെണ്‍കുട്ടികളെ മുസ്ലീം യുവാക്കള്‍ വിവാഹം ചെയ്യുന്നതും പ്രണയിക്കുന്നതും ലവ് ജിഹാദ് ആകുന്നതുപോലെ മുസ്ലീം വീടുകളിലേക്ക് പശുക്കളെ കൊണ്ടുപോകുന്നതിനെയും ലൗ ജിഹാദായി കണക്കാക്കണമെന്നാണ് ശ്രിവാസ്തവയുടെ ആവശ്യം. ഇക്കാര്യത്തില്‍ നടപടികളെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘മുസ്‌ലിംകളുടെ വീട്ടിലെ പശുക്കളെ പിടിച്ചെടുക്കണം. ഹിന്ദുപെണ്‍കുട്ടികള്‍ മുസ്ലീം വിഭാഗത്തിലുള്ളവരുടെ വീട്ടില്‍ പോകുന്നതിനെയും പ്രണയിക്കുന്നതിനെയും ലവ് ജിഹാദാണെന്ന് നമ്മള്‍ കരുതുന്നു. ഇതു അതുപോലെ ‘ഗോമാതാവ്’ പോകുന്നതിനെയും ലൗ ജിഹാദായി കണക്കാക്കണം’. ഏതു വിധേനയേയും മുസ്‌ലിംകളുടെ വീടുകളിലുള്ള പശുക്കളെ തിരിച്ച് കൊണ്ടു വരണമെന്നും രഞ്ജിത് ശ്രീവാസ്തവ് പറയുന്നു.

0Shares