
ലക്‌നോ/ മലപ്പുറം: മുസ്ലീം ലീഗ് കോണ്‍ഗ്രസിനെ ബാധിച്ച വൈറസെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ഈ വൈറസ് രാജ്യത്താകെ പടരാന്‍ സാധ്യതയുണ്ടെന്നും യോഗി പരിഹസിച്ചു. യോഗിയുടെ പരാമര്‍ശത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുസ്ലീം ലീഗ് അറിയിച്ചു. യോഗി നടത്തിയ പരമാര്‍ശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ലീഗ് നേതാവ് കെ.പി.എ.മജീദ് പറഞ്ഞു.

1857 ല്‍ സ്വാതന്ത്ര്യസമരത്തില്‍ രാജ്യമൊന്നടങ്കം ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി. എന്നാല്‍ ലീഗ് വന്നതോടെ ഐക്യം നഷ്ടമായി എന്ന് യോഗി പറഞ്ഞിരുന്നു. നിലവില്‍ ആ ഭീഷണി വീണ്ടും ഉയരുകയാണ്. പച്ചപ്പതാക പാറുകയാണെന്നും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ച് അധികാരത്തിലെത്തിയാല്‍ ഈ വൈറസ് രാജ്യത്താകെ പടരാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു യോഗി അഭിപ്രായപ്പെട്ടത്.
