ദുബായ്: മുസ്ലീം കായികതാരങ്ങള്‍ക്ക് ഇനി മുതല്‍ നൈക്കിന്റെ പുതിയ ഹിജാബ്. മത്സരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ മുഖത്തിന്റെ വശങ്ങളില്‍ ഇളകാതിരിക്കുന്ന തരം ഹിജാബാണ് നൈക്ക് പുറത്തിറക്കിയിരിക്കുന്നത്. യു.എ.ഇ സ്‌കേറ്റിംഗ് താരം സഹ്‌റ ലാറിയുള്‍പ്പെടെ നിരവധി പേരില്‍ മാസങ്ങളോളം പരീക്ഷിച്ച് ഉറപ്പിച്ച ശേഷമാണ് നൈക്ക് പുതിയ ഹിജാബ് അവതരിപ്പിച്ചിരിക്കുന്നത്. കറുപ്പ്, ചാര നിറം, ഒബ്‌സിഡിയന്‍(കടും നീലയോട് സാദൃശ്യമുള്ള ഒരു നിറം) എന്നീ നിറങ്ങളിലാണ് നൈക്ക് ഹിജാബ് പുറത്തിറക്കിയത്. 