
രാജ്യം അസാധാരണമായ പ്രതിസന്ധി നേരിടുമ്പോഴും മുല്ലപ്പള്ളി കമ്മ്യൂണിസ്റ്റു വിരുദ്ധതയില്‍ ആത്മരതി ആസ്വദിക്കുകയാണെന്ന് ഡി. വൈ. എഫ്. ഐ സംസ്ഥാന സെക്രട്ടറി എ. എ റഹീം. ഗവര്‍ണര്‍ നയപ്രസംഗം മുഴുവന്‍ വായിച്ചത് മുഖ്യമന്ത്രിയും ആര്‍.എസ്.എസും തമ്മിലുള്ള ധാരണപ്രകാരമാണ് എന്നാണ് അദ്ദേഹത്തിന്‍റെ പുതിയ വെളിപാട്.

എന്ത് തെളിവിന്‍റെയും വിവരത്തിന്‍റെയും അടിസ്ഥാനത്തിലാണ് ഇത്തരം ആരോപണം ഉന്നയിക്കാന്‍ തയാറായതെന്ന് മുല്ലപ്പള്ളി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ ഫെയ്‌സ് ബുക്ക് പേജിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
https://www.facebook.com/aarahimofficial/posts/2747218115357365
