
ആര്‍.എസ്. എസുമായി ഒരു തരത്തിലുമുള്ള ബന്ധവും സ്ഥാപിക്കാന്‍ സി.പി.എം ആഗ്രഹിക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോന്നിയില്‍ ഉള്‍പ്പെടെ എവിടേയും ആര്‍.എസ്.എസിന്‍റെ വോട്ട് എല്‍.ഡി.എഫിന് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോന്നിയില്‍ ശബരിമല കര്‍മ സമിതി വഴി ബി.ജെ.പിയുമായി വോട്ടു കച്ചവടം നടത്തുന്നതിന്‍റെ ജാള്യതയിലാണ് എല്‍.ഡി.എഫിനെതിരെ യു.ഡി.എഫ് ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പലപ്പോഴും ആര്‍.എസ്.എസിന്‍റെ അതേ നിലപാട് സ്വീകരിക്കുന്ന ശശി തരൂരിനെ പുറത്താക്കാന്‍ മുല്ലപ്പള്ളി തയ്യാറാകാത്തത് എന്തു കൊണ്ടാണ്? മുല്ലപ്പള്ളി ആദ്യം തരൂരിനെ പുറത്താക്കട്ടെ. കോണ്‍ഗ്രസിന്‍റെ നിലപാടാണ് തരൂര്‍ ഉയര്‍ത്തിപ്പിടിച്ചതെന്ന് പറയാന്‍ മുല്ലപ്പള്ളി തയ്യാറുണ്ടോ എന്നും കോടിയേരി ചോദിച്ചു.
