
മുന്‍ മന്ത്രിയും എന്‍.സി.പി സംസ്ഥാന പ്രസിഡന്റുമായ തോമസ് ചാണ്ടി അന്തരിച്ചു. 72 വയസായിരുന്നു. കൊച്ചിയിലെ വസതിയിലാണ് അന്ത്യം സംഭവിച്ചത്. ഏറെ നാളായി അര്‍ബുദ രോഗം മൂലം അസുഖബാധിതനായി ചികിത്സയിലായിരുന്നു.

കുട്ടനാട് എം.എല്‍.എ ആയിരുന്നു. രാഷ്ട്രീയ ജീവിതത്തിലും വ്യക്തിജീവിതത്തിലും കുട്ടനാട് കാരനായി അറിയപ്പെട്ടിരുന്ന വ്യക്തിത്വമായിരുന്നു തോമസ് ചാണ്ടിയുടേത്. 1947 ഓഗസ്റ്റ് 29 നാണ് ജനനം. വി.സി തോമസ്, ഏലിയാമ ദമ്പതികളുടെ മകനാണ്. എഞ്ചിനീയറിംഗ് ബിരുദവും ചെന്നൈയ്യില്‍ നിന്നും ടെലിക്കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും അദ്ദേഹം നേടിയിരുന്നു.
