മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ബി.എ. മൊയ്തീന്‍ അന്തരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ബി.എ. മൊയ്തീന്‍ അന്തരിച്ചു

മംഗളൂരു: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ബി.എ. മൊയ്തീന്‍ (81) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ ആറോടെ മംഗളൂരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1995-1999 ജെ.എച്ച്. പട്ടീല്‍ മന്ത്രിസഭയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നു. 1990-2002 കാലയളവില്‍ എം.എല്‍.സിയായി പ്രവര്‍ത്തിച്ചു. 1978 ല്‍ ബണ്ട്വാള്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമായിരുന്നു. 2016 ല്‍ ഇദ്ദേഹത്തെ ദേവരാജ് അര്‍സ് അവാര്‍ഡ് നല്‍കി സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചിരുന്നു.

0Shares