മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ മദന്‍ ലാല്‍ ഖുറാന അന്തരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ മദന്‍ ലാല്‍ ഖുറാന അന്തരിച്ചു

ന്യൂഡല്‍ഹി: പ്രമുഖ ബി.ജെപി നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായിരുന്നു മദന്‍ ലാല്‍ ഖുറാന (82 )അന്തരിച്ചു. ശനിയാഴ്ച രാത്രി 11 മണിക്ക് ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം. പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ കാരണം അദ്ദേഹം ദീര്‍ഘാനാളായി ചികിത്സയിലായിരുന്നു. 1993-1996 കാലയളവില്‍ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം. 2004 ല്‍ രാജസ്ഥാന്‍ ഗവര്‍ണര്‍ സ്ഥാനത്തും അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരിന്റെ ഭരണകാലത്ത് ടൂറിസം മന്ത്രിയായിരുന്നു. ഭാര്യ: രാജ് ഖുറാന, മക്കള്‍: പൂനം, വിമല്‍. ഹൃദയാഘാതം മൂലം കഴിഞ്ഞമാസം മകന്‍ വിമല്‍ അന്തരിച്ചിരുന്നു.

0Shares