ഗോവ: മുന്‍ കേന്ദ്രമന്ത്രിയും കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എയുമായ സിദ്ദു നിയാംഗൗഡ (70) വാഹനാപകടത്തില്‍ മരിച്ചു. ഗോവ വിമാനത്താവളത്തില്‍ നിന്ന് സ്വദേശമായ ബാഗല്‍കോട്ടിലേക്കു കാറില്‍ സഞ്ചരിക്കുന്നതിനിടെ എംഎല്‍എയുടെ കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ എം.എല്‍.എ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചേ കര്‍ണാടകയിലെ തുളസിഗേരിക്കു സമീപമായിരുന്നു സംഭവം. ഡല്‍ഹിയിലായിരുന്ന എം.എല്‍.എ അവിടെ നിന്ന് വിമാന മാര്‍ഗം ഗോവയിലെത്തിയ ശേഷം കാറില്‍ സ്വദേശത്തേക്കു വരുമ്പോഴായിരുന്നു അപകടം.
മെയ് 12നു നടന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ജാംഗണ്ഡിയില്‍നിന്ന് വിജയിച്ചാണ് ഇദ്ദേഹം എം.എല്‍.എയായത്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി യിലെ ശ്രീകാന്ത് കുല്‍ക്കര്‍ണിയെയാണു പരാജയപ്പെടുത്തിയത്. 2,500 ഓളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആയിരുന്നു ജയം. 1990-91 കാലഘട്ടത്തില്‍ നരസിംഹ റാവു സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായിരുന്നു ഇദ്ദേഹം. ഭാര്യയും അഞ്ചു മക്കളുമുണ്ട്. 1950 ഓഗസ്റ്റ് അഞ്ചിനാണ് ജനനം.
മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എം.എല്‍.എയുമായ സിദ്ദു നിയാംഗൗഡ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു