മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിത് വഡേക്കര്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം. അര്‍ജുന അവാര്‍ഡ്, പത്മശ്രീ, ക്രിക്കറ്റിലെ സമഗ്രസംഭാവനയ്ക്കുള്ള സി.കെ. നായിഡു ലൈഫ് ടൈം അച്ചീവ്മെന്റ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇടംകയ്യന്‍ ബാറ്റ്സ്മാനായ വഡേക്കര്‍ ക്രീസിലെ ആക്രമണകാരിയെന്നാണ് അറിയപ്പെട്ടിരുന്നത്. 1966 നും 1974നും ഇടയില്‍ 37 ടെസ്റ്റ് മത്സരങ്ങളിലും രണ്ട് ഏകദിന മത്സരങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചു.
1971ല്‍ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരെ അവരുടെ നാട്ടില്‍ ഇന്ത്യയ്ക്ക് പരമ്പര സമ്മാനിച്ചു. 16 ടെസ്റ്റുകളിലും രണ്ട് ഏകദിനങ്ങളിലുമാണ് ടീമിനെ നയിച്ചിട്ടുള്ളത്. 1991-92 മുതല്‍ 1995-96വരെ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്നു. ഏറ്റവും കൂടുതല്‍ കാലം ഇന്ത്യന്‍ കോച്ചായി സേവനമനുഷ്ഠിച്ചിരുന്നു. രേഖയാണ് ഭാര്യ. മൂന്നു മക്കളുണ്ട്.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിത് വഡേക്കര്‍ അന്തരിച്ചു