ചെന്നൈ: തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ താരമായ പ്രകാശ് രാജ് പൊതുവെ മുന്‍കോപക്കാരനാണ്. അതുകൊണ്ടു തന്നെ വിവാദങ്ങളും വാര്‍ത്തകളും പുത്തരിയല്ല താരത്തിന്. സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ഒരു ആരാധകന്റെ മൊബൈല്‍ ഫോണ്‍ എറിഞ്ഞുടച്ചതാണ് പുത്തന്‍ വിവാദം. സിനിമാ ചിത്രീകരണ ആവശ്യത്തിനായി ചെന്നൈ വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു ആരാധകരെ നടുക്കിയ സംഭവം നടന്നത്.

വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടക്കുന്നതിനിടെ ഓടിയെത്തി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ പിടിച്ചുവാങ്ങി നിലത്തിട്ട് ഉടക്കുകയായിരുന്നു. വീഴ്ചയില്‍ ഫോണ്‍ കഷ്ണങ്ങളായി ചിതറിപ്പോയി. ആരാധകന്‍ പ്രകാശ് രാജുമായി കയര്‍ത്തെങ്കിലും താരം തന്റെ കാറില്‍ കയറി സ്ഥലം വിട്ടു. സംഭവത്തേക്കുറിച്ച് എയര്‍പോര്‍ട്ട് അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടായില്ല.