മുന്നറിയിപ്പ് വക വയ്ക്കാതെ കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing മുന്നറിയിപ്പ് വക വയ്ക്കാതെ കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു.

കൊറിയ: മിസൈല്‍ പരീക്ഷണങ്ങളുമായി മുന്നോട്ട് പോവുകയാണെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടും ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. ഞായറാഴ്ച പുലര്‍ച്ചെ കുസോംഗില്‍ നിന്നാണ് 700 കിലോ മീറ്റര്‍ പ്രഹരശേഷിയുള്ള മിസൈല്‍ ഉത്തര കൊറിയ പരീക്ഷിച്ചതെന്ന് അമേരിക്കയും ജപ്പാനും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഏത് തരത്തിലുള്ള ബാലിസ്റ്റിക് മിസൈലാണ് കൊറിയ പരീക്ഷിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് ജപ്പാന്‍ പറഞ്ഞു. രാജ്യത്തിന് സമീപത്തെ കടലില്‍ പതിക്കുന്നതിന് മുമ്പ് മുപ്പത് മിനുട്ട് ദൂരത്തില്‍ മിസൈല്‍ സഞ്ചരിച്ചതായും ജപ്പാന്‍ അറിയിച്ചു. കഴിഞ്ഞ മാസം ഉത്തരകൊറിയ രണ്ട് മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയെങ്കിലും അവ പരാജയപ്പെട്ടിരുന്നു.

0Shares