മുത്വലാഖ്: ഭരണഘടനാപരമായ ചോദ്യത്തിന് പ്രസക്തിയില്ലെന്ന് മുസ്ലീം വ്യക്തിനിയമന ബോര്‍ഡ്.

  • Post category:news
  • Reading time:1 min read
You are currently viewing മുത്വലാഖ്: ഭരണഘടനാപരമായ ചോദ്യത്തിന് പ്രസക്തിയില്ലെന്ന് മുസ്ലീം വ്യക്തിനിയമന ബോര്‍ഡ്.

ന്യൂഡല്‍ഹി: മുത്വലാഖ് നിയമപരമാണെന്നും 1400 വര്‍ഷമായി മുസ്ലീം സമുദായം തുടരുന്ന വിവാഹമോചന രീതിയാണെന്നും മുസ്ലീം വ്യക്തിനിയമന ബോര്‍ഡ്. അതിനാല്‍ മുത്വലാഖ് വിഷയത്തില്‍ ഭരണഘടനാപരമായ ചോദ്യത്തിന് പ്രസക്തിയില്ലെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് വ്യക്തമാക്കി.

മുത്വലാഖ് ഇസ്ലാം മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍പ്പെട്ടത് ആണോയെന്നും നിയമപ്രകാരം നടപ്പാക്കാവുന്ന മൗലികാവകാശത്തിന്റെ ഭാഗമാണോയെന്നും പരിശോധിക്കുമെന്ന് സുപ്രീംകോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് മുത്വലാഖ് വിഷയത്തില്‍ മുസ്ലീം വ്യക്തി നിയമന ബോര്‍ഡ് തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയത്.

0Shares