മുത്വലാഖ് ബില്‍ ലോക്സഭ പാസാക്കി; ഭേദഗതി നിര്‍ദേശം തള്ളി

  • Post category:news
  • Reading time:1 min read
You are currently viewing മുത്വലാഖ് ബില്‍ ലോക്സഭ പാസാക്കി; ഭേദഗതി നിര്‍ദേശം തള്ളി

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ ഭേദഗതി നിര്‍ദേശം തള്ളി മുത്വലാഖ് ബില്‍ വോട്ടെടുപ്പിലൂടെ ലോക്സഭ പാസാക്കി. 245 പേര്‍ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 11 പേര്‍ എതിര്‍ത്തു. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസും അണ്ണാ ഡി.എം.കെ.യും എസ്.പി.യും സഭയില്‍നിന്ന് ഇറങ്ങിപ്പോയി. ബില്‍ സെലക്റ്റ് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷ ആവശ്യവും അംഗീകരിച്ചില്ല. മുത്തലാഖ് വിഷയത്തില്‍ ലോക്സഭയില്‍ ചര്‍ച്ച നടക്കുന്നതിനിടെ കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. കോണ്‍ഗ്രസ്, എ.ഐ.എം.ഐ.എം, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍.സി.പി എന്നീ പാര്‍ട്ടികള്‍ ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന് ആവശ്യപ്പെട്ടു. ബില്ലിന്മേല്‍ ചര്‍ച്ചയാവാമെന്നും മതപരമായ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടരുതെന്നും കോണ്‍ഗ്രസ് ലോക്സഭാ കക്ഷിനേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്കു നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് മറുപടിയുമായി രംഗത്തെത്തിയത്. ബില്‍ ഏതെങ്കിലുമൊരു മതവിഭാഗത്തിനോ വിശ്വാസത്തിനോ എതിരല്ലെന്നും
സ്ത്രീകളുടെ മാന്യത നിലനിര്‍ത്തുന്നതിനായിട്ടാണു പാര്‍ലമെന്റ് എന്നും നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നിയമമന്ത്രിയുടെ സംസാരത്തിനിടെ തുടര്‍ച്ചായി പ്രതിപക്ഷാംഗങ്ങള്‍ ബഹളം വച്ചുകൊണ്ടിരുന്നു. ബില്ലിനു പിന്നില്‍ രാഷ്ട്രീയമാണെന്നു എന്‍ കെ പ്രേമചന്ദ്രന്‍ എംപി ആരോപിച്ചു.

0Shares