അലഹബാദ്: മുത്തലാഖ് സമ്പ്രദായം ഭരണഘടനാ വിരുദ്ധമെന്ന് അലഹബാദ് ഹൈക്കോടതി. യഥാര്‍ത്ഥത്തില്‍ മുസ്ലിം സ്ത്രീകളുടെ അവകാശലംഘനമാണ് മുത്തലാഖെന്ന് കോടതി പരാമര്‍ശിച്ചു. വ്യക്തിനിയമ ബോര്‍ഡ് ഭരണഘടനയ്ക്ക് മുകളിലല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. സുപ്രീംകോടതി മുത്തലാഖ് സംബന്ധിച്ചുള്ള കേസ് പരിഗണിക്കാനിരിക്കെയാണ് അലഹബാദ് ഹൈക്കോടതിയുടെ ഈ പരാമര്‍ശം.

