ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് നിലനില്‍ക്കുന്ന മുത്തലാഖ് നിരോധിക്കുമെന്ന് കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് അറിയിച്ചു. സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസ്, ബി.എസ്.പി എന്നീ പാര്‍ട്ടികള്‍ അവരുടെ നിലപാട് എന്താണെന്ന് വ്യക്തമാക്കാനും കേന്ദ്ര മന്ത്രി അറിയിച്ചു. രാജ്യത്ത് സ്ത്രീകളെ ബഹുമാനിക്കുന്ന ഏക രാഷ്ട്രീയ പാര്‍ട്ടി ബി.ജെ.പി മാത്രമാണ് അതിനാല്‍ മുത്തലാഖ് പോലുള്ള ദുരാചരങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ബാധ്യതയുടെണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ മതവിശ്വാസങ്ങളെ ബഹുമാനിക്കുണ്ടെങ്കിലും അതിനെ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല. അതിനാല്‍ സര്‍ക്കാരിന്റെ ഈ നിലപാട് സുപ്രീം കോടതിയെ അറിയിക്കുമെന്നും അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി.
