മുത്തച്ഛനെ പരിചരിക്കാൻ കണ്ണൂർ തലശേരിയിലെ വീട്ടിലെത്തിയ നടി പ്രണതിയെ വെടിവെച്ചുകൊലപ്പെടുത്താൻ ശ്രമം

  • Post category:news
  • Reading time:1 min read
You are currently viewing മുത്തച്ഛനെ പരിചരിക്കാൻ കണ്ണൂർ തലശേരിയിലെ വീട്ടിലെത്തിയ നടി പ്രണതിയെ വെടിവെച്ചുകൊലപ്പെടുത്താൻ ശ്രമം

കണ്ണൂർ: തമിഴ്, മലയാളം സിനിമകളിൽ അഭിനയിച്ചു ശ്രദ്ധേയയായ നടി പ്രണതിയെ വെടിവെച്ചുകൊല്ലാൻ ശ്രമം. കഴിഞ്ഞ ദിവസം മുത്തച്ഛൻ രത്‌നാകരനെ പരിചരിക്കാൻ കണ്ണൂരിലെ തലശേരിയിൽ വീട്ടിൽ എത്തിയ പ്രണതിയെ സ്വന്തം അമ്മാവൻ തന്നെയാണ് തിരനിറച്ച തോക്ക് ചൂണ്ടി വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തത്.

താനും ‘അമ്മ രത്നപ്രഭയും ഒന്നിച്ചാണ് വീട്ടിൽ എത്തിയത്. സാധാരണ എത്തി, ശുശ്രൂഷയ്ക്ക് ശേഷം തിരിച്ചുപോകുകയായിരുന്നു പതിവ്, കഴിഞ്ഞ ദിവസം ഇതിനിടയിൽ അമ്മാവൻ രത്‌നാകരൻ വീട്ടിൽ വരികയും തിരനിറച്ച പിസ്റ്റൾ ചൂണ്ടി വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തുവെന്ന് നടി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

0Shares