ബംഗലൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേശിനെ വെടിവെച്ചുകൊന്നു. ബംഗലൂരുവിലാണ് ഗൗരി കൊല്ലപ്പെട്ടത്. വീട്ടിലെത്തിയ അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു. സാമൂഹ്യ പ്രവര്‍ത്തക കൂടിയാണ് ഗൗരി. എം.എം കല്‍ബുര്‍ഗിയുടെ വധത്തിനെതിരായ സമരത്തില്‍ മുന്‍നിര പോരാളിയായിരുന്നു. വലതുപക്ഷ രാഷ്ട്രീയത്തിന് നേര്‍ക്ക് ശക്തമായ വിമര്‍ശനങ്ങളായിരുന്നു ഗൗരി ലങ്കേശ് നടത്തിയിരുന്നത്. കര്‍ണാടകയിലെ വിവിധ പത്രങ്ങളില്‍ ബി.ജെ.പിയെ വിമര്‍ശിച്ച് ലേഖനങ്ങള്‍ എഴുതിയിരുന്നു. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പി. ലങ്കേശിന്റെ മകളാണ്. ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലുള്ള വസതിയില്‍ വച്ചാണ് കൊലപാതകം നടന്നത്. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ ഇവരുടെ വസതിയിലേക്ക് ബൈക്കിലെത്തിയ നാലംഗ സംഘമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് വിവരം.
തലയിലും നെഞ്ചിലുമായി ഏഴ് തവണ വെടിയേറ്റതായാണ് പോലീസ് പറയുന്നത്. ലങ്കേശ് പത്രികയുടെ എഡിറ്ററായിരുന്നു. തൊട്ടടുത്തുനിന്നാണ് അക്രമി വെടിയുതിര്‍ത്തതെന്ന് പോലീസ് കമ്മീഷണര്‍ എം.എന്‍. അനുചേത് പറഞ്ഞു. അടുത്തിടെ, ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ലാംഗ്വേജ് പ്രസിലെ എഴുത്തുകാരിലൊരാളായ ഗൗരി ലങ്കേശിനെ കോടതി ശിക്ഷിച്ചിരുന്നു. താന്‍ പുലര്‍ത്തുന്ന രാഷ്ട്രീയ നിലവാടുകളോടുള്ള വിരോധം കൊണ്ടാണ് തനിക്കതിരെ ബി.ജെ.പിക്കാര്‍ കേസ് കൊടുക്കുന്നതെന്ന് ഇവര്‍ ആരോപിച്ചിരുന്നു. രണ്ട് ബി.ജെ.പി നേതാക്കള്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തിരുന്നു.
