മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും മുന്‍ ഭക്ഷ്യ പൊതുവിതരണ മന്ത്രിയുമായിരുന്ന ഇ.ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും മുന്‍ ഭക്ഷ്യ പൊതുവിതരണ മന്ത്രിയുമായിരുന്ന ഇ.ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും മുന്‍ ഭക്ഷ്യ പൊതുവിതരണ മന്ത്രിയുമായിരുന്ന ഇ.ചന്ദ്രശേഖരന്‍ അന്തരിച്ചു. 89 വയസായിരുന്നു. വാര്‍ദ്ധക്യകാല അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.


1928 ഡിസംബര്‍ രണ്ടിന് കൊല്ലം, എഴുകോണ്‍, ഇടയിലഴികത്ത് ഈശ്വരപിള്ളയുടേയും മുട്ടത്തുവയലില്‍ മീനാക്ഷിയമ്മയുടേയും മകനായാണ് ഇ.ചന്ദ്രശേഖരന്‍ നായര്‍ ജനിച്ചത്.അണ്ണാമല യൂണിവേഴ്‌സിറ്റിയിലെ പഠനകാലത്തുതന്നെ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ്സില്‍ അംഗമായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചു. പിന്നീട് ഐ.എ.സ്പിയില്‍ ചേര്‍ന്നു. 1952ല്‍ സി.പി.ഐയിലെത്തി.

1980- 81ല്‍ ഭക്ഷ്യ,​ പൊതുവിതരണ,​ ഭവന നിര്‍മാണ വകുപ്പ് മന്ത്രിയായി. 1987- 91ല്‍ ഭക്ഷ്യപൊതുവിതരണം,​ മൃഗസംരക്ഷണം,​ ക്ഷീരവികസന വകുപ്പുകള്‍ കൈകാര്യം ചെയ്തു. 1996- 2001ല്‍ ഭക്ഷ്യപൊതുവിതരണം ഉപഭോക്തൃകാര്യം,​ വിനോദസഞ്ചാരവികസനം,​ നിയമം,​ മൃഗസംരക്ഷണം,​ ക്ഷീരവികസനം,​ ക്ഷീരവികസന സഹകരണ സംഘങ്ങള്‍ എന്നീ വകുപ്പുകളുടെയും മന്ത്രിയായിരുന്നു.

0Shares