ബാങ്കോക്ക്: മുതലയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ഫ്രഞ്ച് യുവതിയെ മുതല കടിച്ചു കുടഞ്ഞു. തായ്ലന്‍ഡിലെ ഖോയായ് ദേശീയ നാഷണല്‍ പാര്‍ക്കിലായിരുന്നു സംഭവം. ആദ്യം ഒരു ചിത്രമെടുത്ത ശേഷം മുതലയുടെ ശരീരത്തില്‍ ചാരി വീണ്ടും ഫോട്ടൊയെടുക്കാന്‍ ശ്രമിച്ച മുറേല്‍ ബെന്‍ടുലിയര്‍ എന്ന ഫ്രഞ്ച് വനിതയ്ക്കാണ് കടിയേറ്റത്.

കാലില്‍ കടിയേറ്റ യുവതിയെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. കടിയേറ്റ യുവതിയുടെ പരുക്ക് ഗുരുതരമാണെന്നും വന്യജീവി സങ്കേതത്തിലെ പ്ലാന്റ് കണ്‍സര്‍വേഷന്‍ വിഭാഗം മേധാവി തന്യ നെതിതാമക്കല്‍ പറഞ്ഞു. മുതലക്കുളത്തിലേക്ക് കടക്കരുതെന്ന ബോര്‍ഡ് വഴിയരികില്‍ സ്ഥാപിച്ചിരുന്നു. യുവതി ഇത് അനുസരിച്ചില്ലെന്ന് പാര്‍ക്ക് അധികൃതര്‍ പറഞ്ഞു.
