മുടി കഴിക്കുന്നത് ശീലമാക്കിയ യുവതിയുടെ വയറില്‍ നിന്നും പുറത്തെടുത്തത് 750 ഗ്രാം മുടി; കാരണമറിഞ്ഞ ഡോക്ടര്‍മാര്‍ പോലും ഞെട്ടി

  • Post category:news
  • Reading time:1 min read
You are currently viewing മുടി കഴിക്കുന്നത് ശീലമാക്കിയ യുവതിയുടെ വയറില്‍ നിന്നും പുറത്തെടുത്തത് 750 ഗ്രാം മുടി; കാരണമറിഞ്ഞ ഡോക്ടര്‍മാര്‍ പോലും ഞെട്ടി

മുംബൈ: സ്വന്തം മുടി കഴിക്കുന്നത് ശീലമാക്കിയ യുവതിയുടെ വയറില്‍ നിന്നും പുറത്തെടുത്തത് 750 ഗ്രാം മുടി. ഖട്കോപര്‍ സ്വദേശി അര്‍ച്ചന താബെയുടെ ശരീരത്തില്‍ നിന്നാണ് ഡോക്ടര്‍മാര്‍ മുടി പുറത്തെടുത്തത്. മുംബൈ ഖട്‌കോപറിലെ രാജവാടി ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. ശരീര ഭാരം ക്രമാതീതമായി കുറയുന്നതും പെണ്‍കുട്ടിയുടെ അടിവയര്‍ ചുരുങ്ങുന്നതായുള്ള അസുഖത്തെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് അര്‍ച്ചനയെ ആശുപത്രില്‍ പ്രവേശിപ്പിച്ചത്. യുവതിയുടെ ശരീര ഭാരം 30 കിലോഗ്രാമായി കുറഞ്ഞിരുന്നു. വയറുവേദനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ സി.ടി സ്‌കാനിംഗിന് വിധേയമാക്കിയപ്പോഴാണ് മുടി കണ്ടെത്തിയത്. വയറിനുള്ളിലും കുടലിലും മുടി ഉണ്ടായിരുന്നതിനാല്‍ പെണ്‍കുട്ടിക്ക് ഭക്ഷണം പോലും കഴിഞ്ഞിരുന്നില്ല.വര്‍ഷങ്ങളായി പെണ്‍കുട്ടി മുടി കഴിക്കുന്നതായും ചെറുകുടല്‍ വരെ എത്തിയ മുടി പുറത്തെടുത്തപ്പോള്‍ 103 സെന്റിമീറ്റര്‍ നീളമുണ്ടായിരുന്നെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ ഭാരത് പറഞ്ഞു. അപൂര്‍വ്വമായ റാന്‍പുന്‍സല്‍ സിഡ്രമാണ് പെണ്‍കുട്ടിയെ ബാധിച്ചത്. മെഡിക്കല്‍ റെക്കോഡുകളില്‍ 88 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. തങ്ങളുടെ മകളുടെ ജീവന്‍ രക്ഷിച്ച ഡോക്ടര്‍മാരോട് നന്ദി പറയാനും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മറന്നില്ല.

 

0Shares