മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗം പാളി; യു.ഡി.എഫ് യോഗം ബഹിഷ്‌കരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗം പാളി; യു.ഡി.എഫ് യോഗം ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം പരാജയപ്പെട്ടു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെന്ന് ആരോപിച്ച് യോഗം യു.ഡി.എഫ് ബഹിഷ്‌കരിച്ചു. യുവതീ പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് ചര്‍ച്ച അലസിയത്. സര്‍വ കക്ഷിയോഗം പ്രഹസനമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാരിന് പിടിവാശിയാണ്. പ്രവേശനത്തില്‍ സാവകാശം തേടണം. ശബരിമലയില്‍ പ്രശ്നം പരിഹരിക്കാനുള്ള അവസരം സര്‍ക്കാര്‍ കളഞ്ഞു കുളിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ഇറങ്ങിപ്പോവുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നു. സര്‍ക്കാര്‍ തുടക്കം മുതലെടുത്ത നിലപാട് തെറ്റാണ്. രണ്ട്ആവശ്യങ്ങളാണ് സര്‍ക്കാരിന് മുന്നില്‍ യു.ഡി.എഫ് മുന്നോട്ടുവച്ചത്. ഒന്ന് വിധി നടപ്പാക്കാന്‍ സാവകാശഹര്‍ജി നല്‍കണം എന്നതായിരുന്നു, രണ്ട് -വിധി നടപ്പാക്കുന്നത് നിര്‍ത്തി വയ്ക്കണമെന്നതും. രണ്ട് ആവശ്യവും സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. അതുകൊണ്ടാണ് യുഡിഎഫ് ഇറങ്ങിപ്പോന്നത്. ബി.ജെ.പിയും സി.പി.എമ്മും പ്രശ്നം പരിഹരിക്കപ്പെടാതിരിക്കാന്‍ ഒത്തു കളിയ്ക്കുകയാണെന്ന് ചെന്നിത്തല സര്‍വകക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

0Shares