
തിരുവനന്തപുരം: രാഷ്ട്രീയ സംഘർഷത്തിന് അയവുവരുത്താൻ വിളിച്ചുകൂട്ടിയ യോഗത്തിൽ സമാധാന ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന മാധ്യമങ്ങളെ ഇറക്കി വിട്ട് മുഖ്യമന്ത്രി പിണറായി വിജയന്. ‘കടക്കു പുറത്ത് ‘എന്ന് എന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞത് വിവാദമായതിന് പിറകെ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. തിരുവനന്തപുരത്ത് നടന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സിപിഐ(എം), ബിജെപി-ആർഎസ്എസ് നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയൻ മസ്കറ്റ് ഹോട്ടലിൽ നടത്തിയ ചർച്ചയിലേക്ക് മാധ്യമപ്രവർത്തകരെ ക്ഷണിച്ചിരുന്നില്ല. എന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്കിൽ കുറിക്കുന്നു.

മാധ്യമപ്രവർത്തകരുടെ സാന്നിധ്യത്തിൽ ഇത്തരമൊരു ചർച്ച നടത്താൻ കഴിയില്ല. മുഖ്യമന്ത്രിയും രാഷ്ട്രീയപാർടി നേതാക്കളും വരുമ്പോൾ മാധ്യമപ്രവർത്തകർ യോഗം നടക്കുന്ന ഹാളിനകത്തായിരുന്നു. അതുകൊണ്ടാണ് അവരോട് പുറത്തുപോകുവാൻ പറയേണ്ടിവന്നത്. യോഗത്തിനു ശേഷം മുഖ്യമന്ത്രി മാധ്യമപ്രവർത്തകരെ കാണുകയും ചെയ്തു. തന്റെ ഫേസ്ബുക്കിൽ നൽകിയ വിശദീകരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു.
