കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂര്‍ സെന്‍ട്രല്‍ സന്ദർശിച്ചു. വിപുലീകരിച്ച ഓഫീസ് കെട്ടിടം, പുതിയ ബ്ലോക്ക്, അന്തേവാസികള്‍ക്കുള്ള കമ്പ്യൂട്ടർ ലാബ്, നവീകരിച്ച അടുക്കള എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കാനാണ് മുഖ്യമന്ത്രി എത്തിയത്.
ഉദ്ഘടാനം നിർവഹിച്ചുകൊണ്ട് സംസാരിച്ച മുഖ്യമന്ത്രി ശിക്ഷിക്കപ്പെടുന്നവരുടെ മനുഷ്യത്വം ചോര്‍ത്താനുള്ള ഇടമല്ല ജയിലെന്ന് പറഞ്ഞു. ജയിലിലെ എല്ലാത്തരം പ്രവര്‍ത്തനങ്ങളും നിയമാനുസൃതമായിരിക്കണം. തടവുകാരുടെ മനുഷ്യാവകാശം സംരക്ഷിക്കും. തടവുകാര്‍ നല്‍കിയ നിവേദനങ്ങള്‍ പരിശോധിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. ജയിലിലെ കഴിയുന്ന നിരവധി തടവുകാർ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ടി.പി വധക്കേസ് പ്രതികളടക്കമുള്ളവർ നിവേദനം നല്കിയവരിൽപെടും.