
തിരുവനന്തപുരം: താന്‍ പിണറായി വിജയനെ ഒരു തുറന്ന സംവാദത്തിന് വെല്ലുവിളിക്കുകയാണെന്നും ഒരു ദേശീയ പൊതു സംവാദത്തിന് പിണറായി തയ്യാറുണ്ടോയെന്നും ബി. ജെ. പി സംസ്ഥാന നേതാവ് കുമ്മനം. മുഖ്യമന്ത്രി ജനങ്ങളോടു സംസാരിക്കട്ടെ. സര്‍ക്കാര്‍ സംവിധാനങ്ങളോട് സംവദിക്കട്ടെയെന്നും കുമ്മനം പറഞ്ഞു. കേരളത്തെ ‘കൊലക്കളം’ എന്നു ദേശീയ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നതിനോടുള്ള പ്രതികരണം എന്താണെന്ന ചോദ്യത്തിന് കേരളത്തെ കൊലക്കളം എന്നു വിശേഷിപ്പിക്കുമ്പോള്‍ അതിനെ ഉള്‍ക്കൊള്ളുകയാണു വേണ്ടതെന്നും അല്ലാതെ പറഞ്ഞവരെ കുറ്റപ്പെടുത്തുകയല്ല വേണ്ടതെന്നുമായിരുന്നു കുമ്മനത്തിന്റെ മറുപടി.

കേരളത്തില്‍ കൊലപാതകമാണു നടന്നുകൊണ്ടിരിക്കുന്നത്. അതൊരു യാഥാര്‍ഥ്യമല്ലേയെന്നുമായിരുന്നു കുമ്മനത്തിന്റെ ചോദ്യം. മനോരമ ഓണ്‍ലൈനിന്റെ പ്രത്യേക അഭിമുഖ പരമ്പരയായ മറുപുറത്തില്‍ സംസാരിക്കവേയായിരുന്നു വെല്ലുവിളി.
