മുഖ്യമന്ത്രി പിണറായി വിജയനെയും, പി ജയരാജനെയും ഫോണിലൂടെ വിളിച്ച് വധഭീഷണി; യുവാവ് അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing മുഖ്യമന്ത്രി പിണറായി വിജയനെയും, പി ജയരാജനെയും ഫോണിലൂടെ വിളിച്ച് വധഭീഷണി; യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെയും മുതിര്‍ന്ന സി.പി.എം നേതാവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജനെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറുതാഴം മുണ്ടൂര്‍ സ്വദേശി വിജേഷാ(35)ണ് അറസ്റ്റിലായത്.അഴീക്കോടന്‍ മന്ദിരത്തിലെ മൂന്ന് ലാന്‍ഡ് ഫോണിലേക്കും മാറി മാറി വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇത് രണ്ടാംതവണയാണ് വധഭീഷണി മുഴക്കിയ കേസില്‍ വിജേഷ് അറസ്റ്റിലാകുന്നത്. പിണറായിക്കും ജയരാജനും പുറമേ പയ്യന്നൂര്‍ ഏരിയാ സെക്രട്ടറിയായ ടിഐ മധുസൂദനനെയും കൊല്ലുമെന്നായിരുന്നു മുന്‍പ് ഇയാള്‍ പറഞ്ഞിരുന്നത്.യുവാവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കോഴിക്കോട് കുളത്തൂരിലെ ഒരു ആശ്രമത്തിലെ അന്തേവാസിയായ ഇയാളെ അവിടെയെത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

0Shares