മംഗലാപുരം: ബി.ജെ.പി യും സംഘപരിവാര്‍ സംഘടനകളും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ അടക്കമുള്ള പ്രതിഷേധങ്ങള്‍ക്കും നടുവില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മംഗളൂരുവിലെത്തി.

രാവിലെ 10.30ന് മലബാര്‍ എക്‌സ്പ്രസില്‍ മംഗളൂരു റെയില്‍വേ സ്റ്റേഷനിലെത്തിയ മുഖ്യമന്ത്രിക്ക് ആവേശോജ്വല സ്വീകരണമാണ് മംഗളൂരുവിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ സുരക്ഷാ സന്നാഹമാണ് നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്.