മുഖ്യമന്ത്രിയെ ട്രോളുന്നവര്‍ക്ക് ഇനി എട്ടിന്റെ പണി..!

  • Post category:news
  • Reading time:1 min read
You are currently viewing മുഖ്യമന്ത്രിയെ ട്രോളുന്നവര്‍ക്ക് ഇനി എട്ടിന്റെ പണി..!

തിരുവനന്തപുരം: ഇനി മുതല്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ ട്രോളിറക്കിയാല്‍ പണി കിട്ടും. മുഖ്യമന്ത്രിയെ കളിയാക്കി സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകള്‍ ഇറക്കുന്നത് നിര്‍ത്തണമെന്നും നിലവിലുള്ള ട്രോളുകള്‍ പിന്‍വലിക്കണമെന്നും ഹൈടെക് സെല്‍ നിര്‍ദേശിച്ചിട്ടുണ്ട്. പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്നും ഹൈടെക് സെല്‍ വ്യക്തമാക്കി.

അതിനാല്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് ഇനി ട്രോളുകള്‍ ഇറക്കരുതെന്ന് പോലീസ് അറിയിച്ചു. ഇതു പ്രകാരം ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളില്‍ മുഖ്യമന്ത്രിയെ പരിഹസിക്കുന്ന തരത്തില്‍ ഇറക്കിയ ട്രോളുകള്‍ പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം ഐ.ടി ആക്റ്റ് പ്രകാരം നടപടിയെടുക്കുമെന്നും ഹൈടെക് സെല്‍ അറിയിച്ചിട്ടുണ്ട്.

0Shares