മുഖ്യമന്ത്രിയുടെ വിമർശനം നിയമം അറിയാത്തത്കൊണ്ട്; മറുപടിയുമായി മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ മോഹനദാസ്

  • Post category:news
  • Reading time:1 min read
You are currently viewing മുഖ്യമന്ത്രിയുടെ വിമർശനം നിയമം അറിയാത്തത്കൊണ്ട്; മറുപടിയുമായി മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ മോഹനദാസ്

കൊച്ചി: സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ വിമർശിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായി ആക്ടിങ് ചെയര്‍പേഴ്‌സണ്‍ മോഹനദാസ്. മുഖ്യമന്ത്രി നിയമം അറിയാതെ പറഞ്ഞതാകാം. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള സര്‍ക്കാരിന്റെ അധികാരത്തില്‍ കടന്നുകയറിയിട്ടില്ല. മനുഷ്യാവകാശ കമ്മീഷൻ എന്ന നിലയിൽ എന്താണോ ചെയ്യണ്ടത് അത് ചെയ്യുന്നുണ്ട്. ശ്രീജിത്തിന്റെ മരണത്തിന് ഉത്തരവാദിത്തം പോലീസിന് തന്നെയാണ്. ഈ വലിഷയത്തില്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ കമ്മീഷന് ഈ വിഷയത്തില്‍ ഇടപെടാന്‍ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയങ്ങളൊക്കെ ജനങ്ങൾ അറിയേണ്ടതുണ്ട് അതുകൊണ്ട്തന്നെ അവകാശമുണ്ട്. അത് ജനങ്ങളെ അറിയിക്കാന്‍ നിയമപരമായ ബാധ്യത മനുഷ്യാവകാശ കമ്മീഷനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സര്‍ക്കാരിനെതിരെ രംഗത്തുവന്ന സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ രൂക്ഷമായ ഭാഷയിലായിരുന്നു പിണറായി വിജയന്‍ ഇന്നലെ വിമര്‍ശിച്ചത്. മനുഷ്യാവകാശ കമ്മീഷന്‍ , കമ്മീഷന്റെ പണി എടുത്താല്‍ മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. കമ്മീഷന്റെ ചുമതല വഹിക്കുന്ന ആള്‍ രാഷ്ട്രീയം പറയരുത്. അദ്ദേഹത്തിന്റെ വാക്കുകളെ അപക്വമായ നിലപാടുകളായി കണ്ടാല്‍ മതി അദ്ദേഹം എന്ത് അടിസ്ഥാനത്തിലാണ് വിമര്‍ശനം ഉന്നയിച്ചതെന്ന് തനിക്ക് മനസിലാകുന്നില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. മനുഷ്യാവകാശ കമ്മീഷന്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതിനെ കുറിച്ച്‌ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

0Shares